Top News

കാസര്‍കോട് സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ ജീവനക്കാരനടക്കം രണ്ട് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരി ജംഗ്ഷനിലെ സിറ്റിഗോള്‍ഡ് ജ്വല്ലറിയില്‍ നിന്ന് 6.72 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരനടക്കം രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

കുണ്ടംകുഴി ബേഡഡുക്ക ദൊഡ്ഡുവയലില്‍ ചാണത്തല ഹൗസിലെ പി വൈശാഖ്(24), അണങ്കൂര്‍ ചീപ്പ് ഹൗസിലെ യു.എ സുലൈമാന്‍ ഉനൈസ്(22) എന്നിവരെയാണ് ചൊവ്വാഴ്ച്ച വൈകിട്ടോടെ കാസര്‍കോട് എസ്.ഐ.വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഒരാള്‍ ജ്വല്ലറിയിലെ ജീവനക്കാരനും മറ്റൊരാള്‍ നേരത്തേ ജ്വല്ലറിയില്‍ ജോലി ചെയ്തു വന്നയാളുമാണെന്ന് പോലീസ് പറഞ്ഞു. 

2021 ഡിസംബര്‍ ഒന്നിനും 2022 ജനുവരി 15നുമിടയിലുള്ള ദിവസങ്ങളിലാണ് ജ്വല്ലറിയില്‍ നിന്ന് 142.2 ഗ്രാം സ്വര്‍ണാഭണങ്ങള്‍ കവര്‍ന്നതെന്ന് അറസ്റ്റിലായവര്‍ പോലീസില്‍ മൊഴി നല്‍കുകയായിരുന്നു. ജ്വല്ലറിയില്‍ സ്റ്റോക്കെടുപ്പ് നടത്തുന്നതിനിടെയാണ് സംഭവം അറിയുന്നത്. 

തുടര്‍ന്ന് ജ്വല്ലറി ഉടമ കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റിലായ രണ്ട് പേരേയും കോടതിയില്‍ ഹാജരാക്കി. കോടതി രണ്ടാഴ്ച്ചത്തേക്ക് റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post