NEWS UPDATE

6/recent/ticker-posts

മറ്റൊരാളുമായി വിവാഹം നിശ്ചയിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു

കോഴിക്കോട്: നാദാപുരത്ത് മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീകൊളുത്തി മരിച്ചു. വളയം സ്വദേശി രത്‌നേഷ് (42) ആണ് മരിച്ചത്. വീടിന് തീവെച്ച് യുവതിയെ കൊല്ലാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചതെന്നാണ് വിവരം.[www.malabarflash.com]

നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ യുവാവ് രണ്ടാംനിലയില്‍ കയറി മുറിയില്‍ തീവയ്ക്കുകയായിരുന്നു. വീടിന് തീപടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് വീട്ടിനകത്തേക്ക് ഓടിക്കയറുകയായിരുന്നു.

ഇതിനിടെ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നു പേരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

രത്‌നേഷിന് യുവതിയെ ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യവാരം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിന്റെ വൈരാഗ്യത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

യുവാവിന്റെ മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments