NEWS UPDATE

6/recent/ticker-posts

കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസറകോട്: വിനോദയാത്ര പോയി തിരിച്ചുവരികയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേരൂര്‍ കോട്ട ഹൗസിലെ അബ്ബാസ് - ആയിഷ ദമ്പതികളുടെ മകന്‍ റംശീദ് (23) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ചെ മംഗ്‌ളൂറിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.[www.malabarflash.com]


10 ദിവസം മുമ്പാണ് അപകടം നടന്നത്. റംശീദും കൂട്ടുകാരും വിനോദയാത്ര പോയി തിരിച്ചുവരുന്നതിനിടെ കോഴിക്കോടിന് സമീപം പയ്യോളിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റുള്ള കൂട്ടുകാര്‍ രക്ഷപ്പെട്ടിരുന്നു.

സഹോദരങ്ങള്‍: ജഅഫര്‍, അബ്ദുര്‍ റഹ്‌മാന്‍, റാശിദ്, മുസമ്മില്‍, റിശാന്‍, ത്വാഹിറ, ഉമൈബ, മുസീദ.

Post a Comment

0 Comments