NEWS UPDATE

6/recent/ticker-posts

പൗരന്മാർ എത്രയും വേഗം റഷ്യ വിടണമെന്ന് യു.എസ്; ബെലറൂസിലെ എംബസിയും അടച്ചു

വാഷിങ്ടൺ ഡി.സി: റഷ്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ നിർദേശിച്ച് യു.എസ്. നേരത്തെ, നയതന്ത്ര ഉദ്യോഗസ്ഥരോട് തിരികെയെത്താൻ യു.എസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരന്മാരോടും റഷ്യ വിടാൻ നിർദേശം നൽകിയത്.[www.malabarflash.com]


ബെലറൂസിലെ യു.എസ് എംബസിയും അടച്ചു. സുരക്ഷ മുൻനിർത്തിയാണ് എംബസി അടച്ചതെന്ന് യു.എസ് അധികൃതർ വ്യക്തമാക്കി.

ബെലറൂസിൽ വെച്ച് നടന്ന സമാധാന ചർച്ച‍യിൽ സൈന്യത്തെ രാജ്യത്തുനിന്ന് പിൻവലിക്കണമെന്ന ആവശ്യമാണ് യുക്രെയ്ൻ ശക്തമായി ഉയർത്തിയത്. ചർച്ച മൂന്ന് മണിക്കൂറിലേറെ നീണ്ടു.

അതേസമയം, റഷ്യൻ മാധ്യമസ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾക്ക് നേരെ ഇന്നും വ്യാപകമായ സൈബർ ആക്രമണമുണ്ടായി. ഔദ്യോഗിക വാർത്താ ഏജൻസിയായ ടാസ്, ഭരണകൂട അനുകൂല പത്രമായ ഇസ്വെസ്റ്റിയ തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ സൈബർ ആക്രമണം നേരിട്ടതായാണ് റിപ്പോർട്ട്.

തങ്ങൾക്കെതിരെ ഉപരോധം ശക്തമാക്കിയ സാഹചര്യത്തിൽ റഷ്യ 36 രാജ്യങ്ങളെ തങ്ങളുടെ വ്യോമപാതയിൽ നിന്ന് വിലക്കി. യൂറോപ്യൻ രാജ്യങ്ങൾക്കും കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമാണ് വിലക്ക്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ നിരവധി രാജ്യങ്ങൾ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.

Post a Comment

0 Comments