Top News

മുഖ്യമന്ത്രി കണ്ടതിന് പിന്നാലെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ശൈഖ് മുഹമ്മദ്

അബൂദാബി: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളതെന്നും ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് ട്വീറ്റില്‍ വ്യക്തമാക്കി.[www.malabarflash.com]

ശൈഖ് മുഹമ്മദിന്റെ ട്വീറ്റ് ഇങ്ങനെ:

കേരള മുഖ്യമന്ത്രിയായ പിണറായി വിജയന് എക്സ്പോ 2020-ലെ ‘കേരള വീക്കി’ല്‍ സ്വീകരണം നല്‍കിയപ്പോള്‍. കേരളവുമായി യുഎഇക്ക് സവിശേഷ ബന്ധമാണുള്ളത്, ദുബായുടെയും യുഎഇയുടെയും സാമ്പത്തികവും വികസനപരവുമായ അഭിവൃദ്ധിയില്‍ കേരളീയര്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഇതാദ്യമായാണ് ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റ് ചെയ്യുന്നത്. സാധാരണ അറബിയിലും ഇംഗ്ലീഷിലുമാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ സന്ദേശങ്ങള്‍ പുറത്തുവരാറ്.

Post a Comment

Previous Post Next Post