Top News

ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം; ആര്‍ എസ് എസ് നേതാവ് അറസ്റ്റില്‍

പയ്യന്നൂര്‍: വീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ ആര്‍ എസ് എസ് നേതാവ് ആലക്കാട് ബിജു അറസ്റ്റില്‍. പയ്യന്നൂര്‍ ഡി വൈ എസ് പി. എ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രതിയെ രാവിലെ ആശുപത്രിയില്‍ എത്തിയ പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ പെരിങ്ങോം സ്റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് ബിജുവിന്റെ വീട്ടില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവ ശേഷം സ്വകാര്യ വാഹനത്തില്‍ തളിപ്പറമ്പ് വരെ സഞ്ചരിച്ച ശേഷം കോഴിക്കോട് വരെ ആംബുലന്‍സില്‍ പോവുകയായിരുന്നു. ഫോറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടു പരിസരത്തു നിന്നും രക്തക്കറ, കരിങ്കല്‍ ചീള് തുടങ്ങിയവ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പയ്യന്നൂര്‍ ഡി വൈ എസ് പി. എ ഇ പ്രേമചന്ദ്രന്‍ പറഞ്ഞു.

Post a Comment

Previous Post Next Post