NEWS UPDATE

6/recent/ticker-posts

വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകി; പോലീസ് ഇൻസ്‌പെക്ടർക്ക് കാൽ ലക്ഷം രൂപ പിഴ

കടയ്ക്കൽ: വിവരാവകാശ അപേക്ഷക്ക് തെറ്റായ മറുപടി നൽകികയും വിവരാവകാശ കമ്മീഷനെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത പോലീസ് ഇൻസ്‌പെക്ടർക്ക് കാൽലക്ഷം രൂപ പിഴ.[www.malabarflash.com]


കടയ്ക്കൽ പോലീസ് സ്റ്റേഷൻ എസ്.ഐ ആയിരുന്ന കെ.ദിലീഷിനാണ് 25,000 രൂപ പിഴ വിധിച്ച് കമ്മീഷണർ ഡോ. കെ.എൽ.വിവേകാനന്ദൻ ഉത്തരവിട്ടത്. നിലവിൽ കാസർകോട് കുമ്പള കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടറായ ദിലീഷ് പിഴ ട്രഷറിയിൽ ഒടുക്കി ചെലാൻ രസീത് കമ്മീഷന് കൈമാറി.

കടയ്ക്കൽ പോലീസ് സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ആവശ്യപ്പെട്ട് അഞ്ചൽ മണ്ണൂർ സ്വദേശി വി.ബിനോദ് നൽകിയ പരാതിയിലാണ് നടപടി. അപേക്ഷയ്ക്ക് തെറ്റായ മറുപടിയായിരുന്നു എസ്.ഐ നൽകിയത്. 

ഒന്നാം അപ്പീൽ അധികാരിയായ ഡിവൈഎസ്പിയും ഇതേ തെറ്റ് ആവർത്തിച്ചു. വിവരാവകാശ അപേക്ഷ കൈകാര്യ ചെയ്ത കാലയളവിലെ അപ്പീൽ അധികാരികളായിരുന്ന സിഐ എസ്.സാനി, പുനലൂർ ഡിവൈഎസ്പി ബി.കൃഷ്ണകുമാർ എന്നിവരെ കമ്മീഷൻ താക്കീത് ചെയ്തു

Post a Comment

0 Comments