Top News

കരിപ്പൂര്‍ വഴി കടത്തിയ സ്വര്‍ണം കവര്‍ന്ന സംഭവം; അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേര്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത സംഭവത്തില്‍ അറസ്റ്റ്. അന്തര്‍ജില്ലാ കവര്‍ച്ചാ സംഘത്തിലെ 4 പേരാണ് പിടിയിലായത്.[www.malabarflash.com]

മലപ്പുറം കോഡൂര്‍ താണിക്കല്‍ സ്വദേശി ഷംനാദ് ബാവ, തിരൂര്‍ നിറമരുതൂര്‍ സ്വദേശി ഫവാസ്, താനാളൂര്‍ കമ്പനി പടി സ്വദേശി മുഹമ്മദ് യഹിയ, പാലക്കാട് ഒറ്റപ്പാലം സ്വദേശി സല്‍മാന്‍ ഫാരിസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇവരെ പിടികൂടിയത്. ഇവര്‍ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആഡംബര വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുന്‍പ് അറസ്റ്റു ചെയ്തിരുന്നു. സ്വര്‍ണ്ണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും പ്രതികള്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്. 1.5 കിലോ ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post