Top News

ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന്‌ ദാരുണാന്ത്യം

നിലമ്പൂർ: ബക്കറ്റിലെ വെള്ളത്തിൽ വീണ് പിഞ്ചുകുഞ്ഞിന്‌ ദാരുണാന്ത്യം. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഫാത്തിമ ഐറിൻ(ഒന്നര വയസ്സ്‌) ആണ് മരിച്ചത്.[www.malabarflash.com]

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ അയൽവീട്ടിലെ പില്ലറിനോട് ചേർന്ന ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ അരമണിക്കൂറിലേറെ ശ്രമം നടത്തിയെങ്കിലും വിഫലമാകുകയായിരുന്നു. കുട്ടിയെ കാണാതായ ശേഷം അരമണിക്കുറോളം തിരച്ചിൽ നടത്തിയെന്നും പിന്നീടാണ് ബക്കറ്റിലെ പാതി വെള്ളത്തിൽ മുങ്ങി കിടക്കുന്ന കുട്ടിയെ കണ്ടതെന്നും അയൽവാസിയും മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമായ ജിബിൻ പറഞ്ഞു. പിതാവ് ഇർഷാദ് സൗദിയിലാണ്.

Post a Comment

Previous Post Next Post