Top News

20 ലക്ഷത്തിന്റെ ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍, അറസ്റ്റിലായത് വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച കേസിലെ പ്രതി

കോഴിക്കോട്: കോഴിക്കോട് മാങ്കാവില്‍ വന്‍ ലഹരി മരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ലഹരി മരുന്നുകളുമായി യുവാവ് പിടിയില്‍. താമരശേരി അമ്പായത്തോട് സ്വദേശി റോഷനെയാണ് ഫററോക്ക് എക്‌സൈസ് സംഘം പിടികൂടിയത്.[www.malabarflash.com]


മാരക ലഹരിമരുന്നുകളായ എംഡിഎംഎയും എല്‍എസ്ഡിയുമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

താമരശേരിയില്‍ വീട്ടമ്മയെ വളര്‍ത്തു നായ്ക്കള്‍ ആക്രമിച്ച കേസിലെ പ്രതിയാണ് റോഷന്‍. കഴിഞ്ഞ വര്‍ഷം നവംബറിലാണ് വീട്ടമ്മയെ നായ്ക്കള്‍ ആക്രമിച്ച സംഭവം ഉണ്ടായത്. നായ്ക്കളുടെ കടിയേറ്റ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

താമരശേരി അമ്പായത്തോട്ടിലായിരുന്നു സംഭവം. ദേശീയ പാതയില്‍ വെച്ചായിരുന്നു വെഴുപ്പൂര്‍ എസ്റ്റേറ്റ് ഉടമ ജോളി തോമസിന്റെ ചെറുമകന്‍ ആയ റോഷന്റെ വളര്‍ത്തു നായ് ഫൗസിയ എന്ന വീട്ടമ്മയെ ആക്രമിച്ചത്.

Post a Comment

Previous Post Next Post