NEWS UPDATE

6/recent/ticker-posts

ബലേനോ ഫെയ്‌സ് ലിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ച് മരുതി സുസുക്കി

മാരുതി സുസുക്കി 2022 ബലേനോ ഫെയ്സ്ലിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ പ്രാരംഭ വില 6.35 ലക്ഷം രൂപ മുതലാണ് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.[www.malabarflash.com] 

പുതിയ തലമുറ ബലേനോയുടെ വില 9.49 ലക്ഷം രൂപ വരെയാണ്. പ്രതിമാസം 13,999 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാനുകളോടെ പുതിയ ബലേനോയില്‍ സബ്സ്‌ക്രിപ്ഷന്‍ മോഡലും മാരുതി വാഗ്ദാനം ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നൂതന സാങ്കേതിക വിദ്യകള്‍ നിറഞ്ഞ പുതിയ തലമുറ ബലേനോയുടെ ബുക്കിംഗ് 11,000 രൂപയ്ക്ക് ആരംഭിച്ചു കഴിഞ്ഞു. 2022 ബലെനോ ഫെയ്സ്ലിഫ്റ്റ്, പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ടാറ്റ ആള്‍ട്രോസ്, ഹ്യുണ്ടായ് ഐ20, ഹോണ്ട ജാസ് എന്നിവയ്ക്കെതിരായ മത്സരം തുടരും.

2022 മാരുതി സുസുക്കി ബലേനോ ടോപ്പ്-സ്‌പെക്ക് ട്രിമ്മായി സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിവ ഉള്‍പ്പെടുന്ന നാല് ട്രിമ്മുകളില്‍ വാഗ്ദാനം ചെയ്യും. ഓഫറിലുള്ള ട്രാന്‍സ്മിഷന്‍ യൂണിറ്റുകളെ അടിസ്ഥാനമാക്കി ഇവ ഏഴ് വ്യത്യസ്ത വേരിയന്റുകളായി വേര്‍തിരിക്കും.

നിലവിലെ മോഡലില്‍ ഉപയോഗിച്ച അതേ 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ മോഡലിന്റെയും ഹൃദയം. 89 എച്ച്പി പവറും 113 എന്‍എം പീക്ക് ടോര്‍ക്കും നല്‍കാന്‍ എഞ്ചിന് കഴിയും. എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ പുതുതായി അവതരിപ്പിച്ച എജിഎസ് ഗിയര്‍ബോക്സുമായാണ് വരുന്നത്. ഇത് ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫംഗ്ഷനും വാഗ്ദാനം ചെയ്യും.

Post a Comment

0 Comments