Top News

കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

കാസറകോട്: കൊലപാതകം ഉള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണങ്കൂര്‍ ജെ പി കോളനിയിലെ ജ്യോതിഷിനെ (35) യാണ് വീട്ടുപറമ്പിലെ പ്ലാവിന്‍ കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പിതാവാണ് തൂങ്ങിയ നിലയില്‍ ആദ്യം കണ്ടത്. നിലവിളി കേട്ട് ആളുകള്‍ ഓടിക്കൂടി ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 
സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്നാണ് സൂചന.

തളങ്കരയിലെ സൈനുല്‍ ആബിദ്, ചൂരി ബട്ടംപാറയിലെ റിശാദ് കൊലപാതകം, സാബിത് വധഗൂഡാലോചന അടക്കം എട്ടോളം കേസുകളില്‍ പ്രതിയാണ് ജ്യോതിഷ്. 

2010 ഫെബ്രുവരി ഏഴിന് കറന്തക്കാട്ട് രാജേഷ്, സഹോദരന്‍ അജിത് എന്നിവരെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും മന്നിപ്പാടിയില്‍ ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചയാളെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ജെ.പി കോളനിയിലെ ശമീമിനേയും സുഹൃത്തിനേയും 2011 സെപ്റ്റംബര്‍ രണ്ടിന് ജാബിര്‍ എന്നയാളെയും സുഹൃത്തിനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള കേസിലും ജ്യോതിഷ് പ്രതിയാണ്.

ജ്യോതിഷിന് നേരെ 2017 ഓഗസ്റ്റ് 10ന് വധശ്രമമുണ്ടായിരുന്നു. ചെര്‍ക്കളയില്‍ വിവാഹം ക്ഷണിക്കാന്‍ പോയ ജ്യോതിഷ് തിരിച്ചുവരുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറിടിച്ച് വീഴ്ത്തി വെട്ടി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു.

Post a Comment

Previous Post Next Post