Top News

ഇത് എന്റെമരം, മാതൃകാ വിദേശ പഴവര്‍ഗ തോട്ടമൊരുക്കാന്‍ തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രം

കാസര്‍കോട്: ആയുഷ്‌കാലം വൃക്ഷത്തൈകളെ പരിപാലിക്കാനുള്ള പ്രതിജ്ഞയുമായി പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശസ്ത്രജ്ഞരും ജീവനക്കാരും തൊഴിലാളികളും. പരിസ്ഥിതി ദിനത്തിലും മറ്റും പലരും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാറുണ്ട്. എന്നാല്‍ ജീവിതെ തിരക്കിനിടേ അതിനെ തിരിഞ്ഞുനോക്കി പരിപാലിക്കപ്പെടുന്നവര്‍ അപൂര്‍വമാണ്.[www.malabarflash.com]

ഇവിടെ അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തരാവുകയാണ് ഇവിടെയുള്ളവര്‍. സ്ഥാപനത്തിലെ ഓരോ ആള്‍ക്കാരുടെ പേരിലും ഉത്തരവാദിത്വത്തിലും ഒരു ഫലവൃക്ഷം സംരക്ഷിക്കും. ഒന്നോ രണ്ടോ വര്‍ഷമല്ല, ആയുഷ്‌കാലം വരെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ഇവിടത്തെ 100 ഓളം പേര്‍. 

ഫാമിലെ അമ്പത് സെന്റ് സ്ഥലത്താണ് വിദേശ ഫലവൃക്ഷങ്ങളുടെ മാതൃകാ പ്രദര്‍ശനത്തോട്ടമൊരുങ്ങുന്നത്. വിദേശ ഫലവൃക്ഷങ്ങളായ സാന്തോള്‍, ഗ്രൂമിച്ചാമ, സെഡാര്‍ബെ ചെറി, ജോബൊട്ടിക്കാബ, മലയന്‍ ചെറി , ഡയമണ്ട് റിവര്‍ ലോങ്ങന്‍ തുടങ്ങിയ ഇനങ്ങളുടെ രണ്ടുതൈകള്‍ വീതമാണ് നട്ടുപിടിപ്പിച്ചത്. മൂന്നുവര്‍ഷം കൊണ്ട് കായ്ക്കുന്ന ഫലവൃക്ഷങ്ങളാണ് വച്ചുപിടിപ്പിച്ചത്. 

ടി.എസ് തിരുമുമ്പ് കാര്‍ഷിക സംസ്‌കൃതി പഠന കേന്ദ്രത്തില്‍ കാസര്‍കോട് വിതസന പാക്കേജില്‍ ഉള്‍പെടുത്തി രണ്ട് കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനമാണ് നടക്കുന്നത്. തിരുമുമ്പ് ഭവനത്തോട് ചേര്‍ന്നുളള തിരുമുമ്പ് സ്തൂഭത്തിന്റെയും ഏറുമാടത്തിന്റെയും നിര്‍മാണം പൂര്‍ത്തിയായി. അടുത്ത വര്‍ഷത്തോടെ താറാവ് കുളം, പര്‍ണശാല, എക്‌സിബിഷന്‍ ഹാള്‍ തുടങ്ങിയവയുടെ നിര്‍മാണവും പൂര്‍ത്തിയാക്കും. പൊതുജന പങ്കാളിത്തോടെ സ്മൃതി വനം ഒരുക്കാനുള്ള പദ്ധതിയിലുമാണ് അധികൃതിപ്പോള്‍.   

വിദേശ ഇനം ഫലവൃക്ഷത്തോട്ടത്തിലെ നടീല്‍ ഉദ്ഘാടനം കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി രാജ് മോഹന്‍ നിര്‍വഹിച്ചു. ഗവേഷണ കേന്ദ്രം മേധാവി ഡോ.ടി വനജ അധ്യക്ഷയായി. തിരുമുമ്പ് പ്രോജക്ട് ചുമതലുള്ള ഫാം സൂപ്രണ്ട് പി.വി സുരേന്ദ്രന്‍, വാര്‍ഡംഗം അജിതാഗോപാല്‍, അസോസിയേറ്റ് പ്രഫസര്‍മാരായ ഡോ.അനീഷ് ദാസ്, പി.കെ രതീഷ്, അസി. പ്രഫസര്‍മാരായ ഡോ. മീരാമഞ്ചുഷ, എസ് അനുപമ, ഫാം സൂപ്രണ്ട് എന്‍ കെ മുരളീധരന്‍, എം.പി അനിത, സിവി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post