NEWS UPDATE

6/recent/ticker-posts

കേള്‍ക്കാന്‍ തയ്യാറാകാത്ത, പാര്‍ലമെന്റില്‍ വരാത്ത ആള്‍ക്ക് എങ്ങനെ മറുപടിനല്‍കും?; രാഹുലിനോട് മോദി how-do-i-reply-to-person-who-does-not-listen-skips-parliament-pm-modi-hits-back-at-rahul-gandhi

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ കൃത്യമായ മറുപടി പറയാന്‍ തയ്യാറാകുന്നില്ലെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി. കേള്‍ക്കാന്‍ തയ്യാറാകാത്ത, പാര്‍ലമെന്റില്‍ വരാത്ത ആള്‍ക്ക് താനങ്ങനെ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി ചോദിച്ചു.[www.malabarflash.com] 

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മോദി മറുപടി പറഞ്ഞില്ലെന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ചോദ്യങ്ങളില്‍ വിശദമായ ഉത്തരങ്ങള്‍ അതത് മന്ത്രാലയങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആവശ്യമുള്ളപ്പോഴെല്ലാം ചില സമയങ്ങളില്‍ താന്‍ തന്നെ സംസാരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായി പറഞ്ഞ പ്രധാനമന്ത്രി താനും തന്റെ സര്‍ക്കാരും ആരേയും ആക്രമിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ വിശ്വസിക്കുന്നുവെന്നും പറഞ്ഞു.

'ആരെയെങ്കിലും അക്രമിക്കാനുള്ള ഭാഷ എനിക്കറിയില്ല. അത് എന്റെ സ്വഭാവത്തിലും ഇല്ല. എന്നാല്‍ യുക്തിയുടേയും വസ്തുതകളുടേയും അടിസ്ഥാനത്തില്‍ മാധ്യമങ്ങള്‍ സഭയിലെ എന്റെ വാക്കുകള്‍ വ്യാഖ്യാനിച്ച് ചില വിവാദങ്ങള്‍ ഉണ്ടാക്കിയേക്കാം'.

ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുവെന്ന ആരോപണത്തിനാണ് പ്രധാമന്ത്രിയുടെ ഈ മറുപടി.

'ഞങ്ങള്‍ ആരേയും അക്രമിക്കുന്നില്ല. പകരം ചര്‍ച്ചകളും സംവാദങ്ങളും നടത്തുന്നതിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. ചില സമയത്ത് വാദപ്രതിവാദങ്ങളാകും. പാര്‍ലമെന്റില്‍ ചില തടസ്സപ്പെടുത്തലുകള്‍ ഉണ്ടായേക്കും. ഈ വിഷയങ്ങളിലൊന്നും എനിക്ക് അസ്വസ്ഥയുണ്ടാകാന്‍ ഒരു കാരണവുമില്ല. എല്ലാ വിഷയങ്ങളിലും ഞാന്‍ വസ്തുതകള്‍ നല്‍കുകയും വസ്തുതകളുടെ അടിസ്ഥാനത്തില്‍ എല്ലാ വിഷയങ്ങളിലും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. ചില വിഷയങ്ങളില്‍ നമ്മുടെ വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും വിശദമായ ഉത്തരങ്ങള്‍ നല്‍കിയിട്ടുണ്ട്. ആവശ്യമുള്ളിടത്തെല്ലാം ഞാനും സംസാരിച്ചിട്ടുണ്ട്. സഭയില്‍ ഇരിക്കാന്‍ തയ്യാറാകാത്ത, കേള്‍ക്കാന്‍ തയ്യാറാകാത്ത ഒരു വ്യക്തിയോട് ഞാനെങ്ങനെ മറുപടി പറയും' പ്രധാനമന്ത്രി ചോദിച്ചു.

ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി നടത്തിയിരുന്നത്. പണപ്പെരുപ്പം, തൊഴിലില്ലായ്മ, ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയായിരുന്നു രാഹുലിന്റെ കടന്നാക്രമണം. എന്നാല്‍ ചോദ്യങ്ങളെ അഭിമുഖീരിക്കുന്നതില്‍ ഭയപ്പെടുന്ന മോദി കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.

Post a Comment

0 Comments