Top News

അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു; രണ്ടു പേർക്ക് ഗുരുതര പരിക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. പുത്തൻചിറ കാറ്റാട്ടി വീട്ടിൽ അഗ്നീമിയ ആണ്​ മരിച്ചത്​. ആക്രമണത്തിൽ കുട്ടിയുടെ പിതാവ് കാറ്റാട്ടി വീട്ടിൽ നിഖിൽ (36), ബന്ധു വെറ്റിലപ്പാറ നെടുമ്പ വീട്ടിൽ ജയൻ (50) എന്നിവർക്ക്​ ഗുരുതര​ പരിക്കേറ്റു​. ഇവർ മരണവുമായി ബന്ധപ്പെട്ട്​ ബന്ധുവീട്ടിൽ എത്തിയതായിരുന്നു.[www.malabarflash.com]


തിങ്കളാഴ്ച രാത്രി ഏഴോടെ അതിരപ്പിള്ളിയിൽ കണ്ണങ്കുഴി ഭാഗത്താണ് സംഭവം. ഇവർ ബൈക്കിൽ വരുമ്പോഴാണ് ആനയുടെ ആക്രമണമുണ്ടായത്. പ്ലാന്‍റേഷൻ ഭാഗത്തെ വൈദ്യുത വേലിയിൽ തട്ടിയ കാട്ടാനയാണ് അക്രമാസക്തനായതെന്ന് പറയുന്നു. 

അഗ്നീമിയയുടെ തലയിൽ ആന ചവിട്ടി ഗുരുതമായി പരിക്കേൽപ്പിച്ചിരുന്നു. നിഖിലിനെയും ജയനെയും ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post