ആലപ്പുഴ: ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് മേഖല സെക്രട്ടറി കാവുംപാട് കണ്ണങ്കര വീട്ടിൽ അനന്തുവിന്റെ വീടിനുനേരെ ആക്രമണം. വീട്ടുമുറ്റത്തെ സ്കൂട്ടർ കത്തിച്ചു.[www.malabarflash.com]
കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം പുലർച്ചയാണ് സംഭവം.
ബുധനാഴ്ച രാത്രി എട്ടിന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെകട്ടറി വി.കെ. സനോജ് ഓൺലൈനായിട്ടായിരുന്നു കഞ്ചാവ്-മയക്കുമരുന്ന് മാഫിയക്കെതിരെയുള്ള പാലമേൽ മേഖല കമ്മിറ്റികളുടെ മെഗാ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. ഭവന സന്ദർശനം, പ്രതിഷേധ ജ്വാല, പ്രതിജ്ഞ, കൗൺസലിങ് തുടങ്ങിയവയാണ് കാമ്പയിന്റെ ഭാഗമായി തീരുമാനിച്ചത്.

Post a Comment