Top News

ഹിജാബിനെ ആക്ഷേപിച്ച് പോസ്റ്റിട്ടു; രാജസ്ഥാനിൽ 2 പോലീസുകാർക്ക് സസ്പെൻഷൻ

രാജസ്ഥാനിൽ ഹിജാബുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഇടുകയും പ്രചരിപ്പിക്കുകയും ചെയ്തതിന് 2 പോലീസുകാരെ സസ്‌പെൻഡ് ചെയ്തു. പോസ്റ്റ് ഷെയർ ചെയ്ത ജവഹർ സർക്കിൾ പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ രമേഷ്, ട്രാഫിക് എഎസ്‌ഐ സത്വീർ സിംഗ് എന്നിവർക്കെതിരെയാണ് നടപടി.[www.malabarflash.com]


അരുതാത്ത കാര്യമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മോശം പെരുമാറ്റത്തിന്റെ പേരിലാണ് ഇവരെ സസ്പെൻഡ് ചെയ്തതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. കോൺസ്റ്റബിൾ രമേഷ് സോഷ്യൽ മീഡിയയിൽ ആക്ഷേപകരമായ പോസ്റ്റ് ഷെയർ ചെയ്യുകയും സത്വീർ സിംഗ് അത് മറ്റ് ചിലർക്ക് അയയ്ക്കുകയും ചെയ്തു.

മനക് ചൗക്ക് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വ്യക്തിക്ക് പോസ്റ്റ് എത്തുകയും അദ്ദേഹമാണ് പോലീസിനെ അറിയിച്ചതെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചതായും കമ്മീഷണർ കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post