Top News

കടം വാങ്ങിയ 100 രൂപ തിരികെ തന്നില്ല; യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി


മുംബൈ: കടം വാങ്ങിയ 100 രൂപ തിരികെ നൽകാത്തതിന് യുവാവ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മുംബൈയിലെ ദഹിസാറിൽ ഇരുപത്തെട്ടുകാരനായ യുവാവാണ് സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തയത്. സംഭവത്തിൽ പ്രതിയായ പരമേശ്വർ കൊക്കാട്ടെയെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]



സുഹൃത്തായ രാജു പാട്ടീലിനെയാണ് പ്രതി പരമേശ്വർ കഴുത്തു ഞെരിച്ചുകൊന്നത്. പാട്ടീലിന്റെ ബന്ധു പ്രതിയിൽ നിന്ന് നേരത്തെ നൂറ് രൂപ കടംവാങ്ങിയിരുന്നു. ഇത് തിരികെ തരാത്തതിനെക്കുറിച്ച് ചോദ്യംചെയ്തതാണ് കലാശത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.

പാട്ടീലിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ പ്രതി മൃതദേഹം കത്തിച്ചുകളഞ്ഞതായും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലിനിടെ പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post