NEWS UPDATE

6/recent/ticker-posts

'ഇനി ടാറ്റയുടെ എയര്‍ ഇന്ത്യ'; കൈമാറ്റം പുര്‍ത്തിയായി

ഇന്ത്യയുടെ ഔദ്യോഗിക വിമാന കമ്പനി ആയിരുന്നു എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് വില്‍പന നടത്തിയ നടപടി പൂര്‍ത്തിയായി. എയര്‍ ഇന്ത്യയെ വീണ്ടും ടാറ്റയുടെ ഭാഗമാക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. വിമാനകമ്പനിയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ടാറ്റ പ്രതിജ്ഞാബന്ധമാണെന്നും എന്‍ ചന്ദ്രശേഖര്‍ പ്രതികരിച്ചു.[www.malabarflash.com]


കൈമാറ്റ ചടങ്ങുകള്‍ പുര്‍ത്തിയാക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ടാറ്റ ഗ്രൂപ് ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എയര്‍ ഇന്ത്യയുടെ മാനേജ്മെന്റ് നിയന്ത്രണത്തോടൊപ്പം കമ്പനിയുടെ 100 ശതമാനം ഓഹരികളും ടാറ്റയുടെ ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറുന്ന തരത്തിലായിരുന്നു വിമാനകമ്പനിയുടെ വില്‍പന കരാര്‍. എയര്‍ ഇന്ത്യ ഏറ്റെടുക്കല്‍ നടപടി വിജയകരമായി അവസാനിച്ചതായും പുതിയ ബോര്‍ഡ് എയര്‍ ഇന്ത്യയുടെ ചുമതല ഏറ്റെടുക്കുകയാണ് എന്നും ടാറ്റ ഗ്രൂപ്പിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് എയര്‍ ഇന്ത്യയെ ടാറ്റയുടെ കീഴിലുള്ള ടാലസ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാന്‍ തീരുമാനിച്ചത്. 18000 കോടിയുടെ ആസ്തിയാണ് കൈമാറിയത്. എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളുമാണ് കൈമാറിയത്.

എയര്‍ ഇന്ത്യയുടെ നിയണന്ത്രണത്തിലുള്ള 4400 ആഭ്യന്തരം, 1800 അന്താരാഷ്ട്ര ലാന്‍ഡിങ്, പാര്‍ക്ക് സ്ലോട്ടുകളും കൈമാറ്റം ചെയ്യപ്പെട്ടു. ഇതില്‍ 900 പാര്‍ക്കിങ് ലാന്‍ഡിങ് സ്ലോട്ടുകള്‍ വിദേശത്താണ്. ആകെ 141 എയര്‍ ക്രാഫ്റ്റുകളാണ് ടാറ്റക്ക് ലഭിക്കുക. ഇതില്‍ 42 എണ്ണം വാടകയ്ക്ക് എടുത്തതും, 99 എണ്ണം സ്വന്തം ഉടമസ്ഥാവകാശവും ഉള്ളതാണ്.

1932 ലാണ് ടാറ്റ ഗ്രൂപ്പ് ടാറ്റ എയര്‍ലൈന്‍സ് എന്ന വിമാന കമ്പനി ആരംഭിച്ചത്. 1946 ല്‍ ടാറ്റ എയര്‍ലൈന്‍സ് എയര്‍ ഇന്ത്യ എന്ന പേരുമാറ്റുകയും ചെയ്തു. 1953 ലാണ് വിമാന കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. എന്നിട്ടും 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്‍മാനായി തുടര്‍ന്നു. പിന്നീട് പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലെത്തിയ എയര്‍ ഇന്ത്യ 67 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ടാറ്റയുടെ കൈവശം എത്തുന്നത്.

Post a Comment

0 Comments