Top News

അശ്ലീല വീഡിയോ കാണിച്ച് മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചത് 21 കാരന്‍; പിടിയില്‍

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മാധ്യമപ്രവര്‍ത്തകയെ അശ്ലീല വീഡിയോ കാണിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. 21 വയസുകാരനായ ബാലരാമപുരം സ്വദേശി അച്ചു കൃഷ്ണയാണ് അറസ്റ്റിലായത്.[www.malabarflash.com]


ബസ് കാത്ത് നിന്ന മാധ്യമ പ്രവര്‍ത്തകയോട് യുവാവ് മൊബൈലില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു.

പ്രതിയെ മാധ്യമപ്രവര്‍ത്തക ഓടിച്ച് പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും ഇയാള്‍ പിടികൂടാന്‍ ശ്രമം നടത്തിയിരുന്നു.സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കാവി നിറമുള്ള മുണ്ടും നീല ഷര്‍ട്ടുമാണ് അക്രമി ധരിച്ചിരുന്നത്.


Post a Comment

Previous Post Next Post