ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. മുഖ്യപ്രതികളെ സഹായിച്ച അഖില്‍, സുധീഷ്, ഉമേഷ് എന്നീ പ്രതികള്‍ക്കാണ് കോടതി ജാമ്യം നല്‍കിയത്.[www.malabarflash.com]
ഷാനിന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. കേസില്‍ ഇതിനോടകം അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേസമയം, ആലപ്പുഴയിലെ രണ്ട് കൊലക്കേസുകളിലും ആന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് പോലീസ്. രണ്‍ജിത് വധത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. രണ്‍ജിത് വധക്കേസില്‍ ഇതുവരെ പിടിയിലായവരില്‍ ആറു പേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഗൂഢാലോചന ഉള്‍പ്പെടെ പുറത്തുവരണമെങ്കില്‍ പ്രധാന പ്രതികള്‍ മുഴുവന്‍ പിടിയിലാവേണ്ടതുണ്ട്.
0 Comments