Top News

മലപ്പുറത്ത് ആ​ദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

മലപ്പുറം: മലപ്പുറത്ത് ആ​ദിവാസി വൃദ്ധൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. കരുളായി ഉൾവനത്തിൽ വാൾക്കെട്ട് മലയിൽ അധിവസിക്കുന്ന കരിമ്പുഴ മാതനാണ് മരിച്ചത്. 67 വയസായിരുന്നു. 20 വർഷം മുമ്പ് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിൽ അതിഥിയായി പങ്കെടുത്തയാളാണ് മരിച്ച കരിമ്പുഴ മാതനും ഭാര്യ കരിക്കയും.[www.malabarflash.com]  


ബുധനാഴ്ച രാവിലെ പാണപ്പുഴയ്ക്കും വാൾക്കെട്ട് മലയ്ക്കും ഇടയിലാണ് സംഭവം. മാഞ്ചീരിയിലെ സംഗമ കേന്ദ്രത്തിലേക്ക് റേഷൻ വാങ്ങാൻ വരുകയായിരുന്നു. ആദിവാസി സംഘത്തിന് മുന്നിലേക്ക് ആന ചാടുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ചാത്തൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇയാൾ ഓടി രക്ഷപ്പെട്ടങ്കിലും മാതനെ രക്ഷപ്പെടുത്താനായില്ല.

പ്രായം കാരണം ഓടി രക്ഷപ്പെടാനും കഴിയാത്തതിനെ തുടർന്ന് ആന കുത്തുകയായിരുന്നു. തുടർന്ന് ചാത്തനെത്തി വിവരമറിയിച്ചതിനെ തുടർന്ന് കൂടുതൽ ആദിവാസികളും അധികൃതരും സ്ഥലത്തെത്തിയെങ്കിലും മൃതദേഹത്തിന് ചുറ്റും ആനക്കൂട്ടം തമ്പടിച്ചതിനാൽ ഇതേ വരെ അടുത്ത് ചെല്ലാൻ കഴിഞ്ഞിട്ടില്ല. കരിക്കയാണ് ഭാര്യ.

Post a Comment

Previous Post Next Post