NEWS UPDATE

6/recent/ticker-posts

കാസര്‍കോട് ജില്ല മുസാബഖ ; മിസ്ബാഹ് ജൂനിയർ വിഭാഗം കലാപ്രതിഭ

കാസര്‍കോട്:  സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച കാസര്‍കോട് ജില്ല മുസാബഖ ഇസ്ലാമിക കലാമേളയില്‍ ജൂനിയര്‍ വിഭാഗം കലാ പ്രതിഭയായി അഡൂര്‍ ഹിമായത്തുല്‍ ഇസ്ലാം മദ്റസയിലെ വിദ്യാര്‍ത്ഥി സ്മാർട്ട്‌ ബോയ് മിസ്ബാഹ് തെരഞ്ഞെടുക്കപ്പെട്ടു.[www.malabarflash.com]

മേഖല തലത്തില്‍ മത്സരിച്ച രണ്ട് ഇനങ്ങളിലും ഒന്നാം സ്ഥാനം കരസ്തമാക്കി ജില്ല യോഗ്യത നേടി. ജില്ലാ തല മലയാള പ്രസംഗത്തിൽ രണ്ടാം സ്ഥാനവും മലയാളഗാനത്തിൽ എ ഗ്രേഡും നേടി. 

മേഖല ജില്ലാ തലങ്ങളില്‍ മികച്ച പ്രകടനത്തെ തുടർന്നാണ് മിസ്ബാഹ് കലാ പ്രതിഭയായത്. നേരത്തെ എല്ലാ മേഖലയിലും തന്റെതായ കഴിവുതെളിയിച്ച കുട്ടിയാണ്, കലാകാരൻ ചട്ടഞ്ചാൽ അസി ട്രണ്ടിന്റെ മകനാണ് മിസ്ബാഹ്.

Post a Comment

0 Comments