NEWS UPDATE

6/recent/ticker-posts

ദുബൈയിൽ ഗോൾഡൻ വിസക്കാർക്ക്​ ഇനി ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​

ദുബൈ: ഗോൾഡൻ വിസക്കാർക്ക്​ ദുബൈയിൽ പരിശീലന ക്ലാസില്ലാതെ ഡ്രൈവിങ്​ ലൈസൻസ്​ നൽകാൻ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. പത്തു വർഷ ഗോൾഡൻ വിസ നേടിയ ആൾക്ക്​ സ്വന്തം നാട്ടിലെ അംഗീകൃത ലൈസൻസുണ്ടെങ്കിലാണ്​ ഇളവ്​ ലഭിക്കുക. 
[www.malabarflash.com]

നാട്ടിലെ ലൈസൻസോടെ അപേക്ഷിച്ചാൽ ഇത്തരക്കാർക്ക്​ റോഡ്​, നോളജ്​ ടെസ്റ്റുകൾ പൂർത്തിയാക്കിയാൽ ലൈസൻസ്​ ലഭിക്കും.

സാധാരണ നാൽപത്​ അല്ലെങ്കിൽ ഇരുപത്​ പരീശീലന ക്ലാസുകളിൽ പ​ങ്കെടുക്കുന്നതിൽ നിന്നാണ്​ പുതിയ ഉത്തരവോടെ ഇളവ്​ ലഭിക്കുന്നത്​. 

ഒറിജിനൽ എമിറേറ്റ്​സ്​ ഐ.ഡി, സ്വന്തം നാട്ടിൽ അംഗീകരിച്ച ഡ്രൈവിങ്​ ലൈസൻസ്​, റോഡ്​-നോളജ്​ ടെസ്​റ്റ്​ ഫലം എന്നിവയാണ്​ ദുബൈ ലൈസൻസ്​ ലഭിക്കാൻ ഗോൾഡൻ വിസക്കാർക്ക്​ ആവശയമുള്ള രേഖകൾ. തിങ്കളാഴ്ചയാണ്​ ഇത്​ സംബന്ധിച്ച അറിയിപ്പ്​ ആർ.ടി.എ ട്വിറ്ററിലൂടെ വയക്​തമാക്കിയത്​.

Post a Comment

0 Comments