NEWS UPDATE

6/recent/ticker-posts

വസ്ത്രം വാങ്ങാനെന്ന വ്യാജേന ടെക്‌സ്റ്റൈല്‍സ് ഷോപ്പില്‍ കയറി കവര്‍ച്ച; യുവാവ് അറസ്റ്റില്‍

താനൂര്‍: ബ്ലോക്ക് റോഡ് ജംഗ്ഷനിലെ ടെക്‌സ്‌റ്റൈല്‍സ് ഷോപ്പില്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തി ഷോപ്പ് ഉടമയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച യുവാവിനെ താനൂര്‍ പോലിസ് പിടികൂടി. തിരൂരങ്ങാടി സ്വദേശി കൊളക്കാടന്‍ ഫാറൂക്കിന്റെ മകന്‍ ബിയാസ് (37)നെ യാണ് താനൂര്‍ പോലിസ് മണിക്കൂറുകള്‍ക്കകം പടികൂടിയത്.[www.malabarflash.com]

മീനടത്തൂര്‍, തെയ്യാല, എന്നിവിടങ്ങളില്‍നിന്നായി ഷോപ്പുകളില്‍ നിന്നും സമാനമായ രീതിയില്‍ നിരവധി മൊബൈല്‍ ഫോണുകള്‍ നഷ്ടപെട്ടതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി വരികയായിരുന്നു. നിരവധി സിസി ക്യാമറകള്‍ പരിശോധിച്ച പോലിസിന് മോഷ്ടാവ് ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് കണ്ടെത്താനായി. ഓട്ടോറിക്ഷ പിന്തുടര്‍ന്നതോടെ യുവാവ് മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. 

ഇതിനിടെ മോഷ്ടാവിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ച പോലിസ് ബിയാസിന്റെ വീട്ടില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്. വീട്ടില്‍ നിന്ന് നിരവധി വിലകൂടിയ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മലപ്പുറം ജില്ലയിലെ മറ്റു പോലിസ് സ്‌റ്റേഷനുകളിലും സമാനമായ കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ട്. 

താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്‌ഐ ശ്രീജിത്ത് എന്‍ താനൂര്‍, സീനിയര്‍ സിപിഒ സലേഷ്, സിപിഒമാരായ അനീഷ്, സബറുദ്ദീന്‍, അഖില്‍ തോമസ്, ജോസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 

Post a Comment

0 Comments