NEWS UPDATE

6/recent/ticker-posts

വി​ട​വാ​ങ്ങി​യ​ത് ഒ​രു ത​ല​മു​റ​യു​ടെ വ​ഴി​കാ​ട്ടി​യാ​യ ഗു​രു​നാ​ഥ​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: കാസറകോട് ജി​ല്ല​യു​ടെ തെ​ക്കും കി​ഴ​ക്കും ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക് റ​ഗു​ല​ര്‍ കോ​ള​ജ് പ​ഠ​ന​മെ​ന്നാ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജ് മാ​ത്ര​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ഒ​രു ത​ല​മു​റ​യ്ക്ക് ഉ​ന്ന​ത​പ​ഠ​ന​ത്തി​ന്‍റെ വ​ഴി​കാ​ട്ടി​യാ​യ ഗു​രു​നാ​ഥ​നാ​യി​രു​ന്നു കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച പ്ര​ഫ. സി.​കെ. നാ​രാ​യ​ണ​ന്‍.[www.malabarflash.com]


നെ​ഹ്‌​റു കോ​ള​ജി​ന്‍റെ പ്രാ​രം​ഭ കാ​ല​ഘ​ട്ട​ത്തി​ല്‍ 1974 ലാ​ണ് ക​ണ്ണൂ​ര്‍ എ​സ്എ​ന്‍ കോ​ള​ജി​ലെ പ്ര​ഫ​സ​റാ​യി​രു​ന്ന സി.​കെ. നാ​രാ​യ​ണ​ന്‍ ഇ​വി​ടെ​യെ​ത്തി പ്രി​ന്‍​സി​പ്പ​ലാ​യി ചു​മ​ത​ല​യേ​ല്ക്കു​ന്ന​ത്. പി​ന്നീ​ട് 1990 ല്‍ ​സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ക്കു​ന്ന​തു​വ​രെ നീ​ണ്ട 16 വ​ര്‍​ഷം എ​ല്ലാ മേ​ഖ​ല​ക​ളി​ലും കോ​ള​ജി​നെ മു​ന്നി​ല്‍​നി​ന്നു ന​യി​ക്കു​ന്ന​തി​നും അ​വി​ഭ​ക്ത കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ മു​ന്‍​നി​ര കോ​ള​ജു​ക​ളി​ലൊ​ന്നാ​യി വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​നു ക​ഴി​ഞ്ഞു.

മി​ക​ച്ച അ​ധ്യാ​പ​ക​നും ഭ​ര​ണാ​ധി​കാ​രി​യും എ​ഴു​ത്തു​കാ​ര​നു​മെ​ന്ന​തി​നൊ​പ്പം ടെ​ന്നീ​സ് താ​ര​വു​മാ​യി​രു​ന്നു പ്ര​ഫ. സി.​കെ. നാ​രാ​യ​ണ​ന്‍. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ-​കാ​യി​ക മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തു​ന്ന​തി​ലും വ​ലി​യ പി​ന്തു​ണ ന​ല്‍​കി​യി​രു​ന്നു​വെ​ന്ന് നെ​ഹ്‌​റു കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് രാ​ഘ​വ​ന്‍ കു​ള​ങ്ങ​ര അ​നു​സ്മ​രി​ച്ചു. തൃ​ശൂ​ര്‍ മു​ത​ല്‍ കാസറകോട് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ള്‍ അ​ണി​നി​ര​ന്ന കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ നെ​ഹ്‌​റു കോ​ള​ജി​നെ പ​ല​വ​ട്ടം ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ന് ക​ഴി​ഞ്ഞു.

1989 ല്‍ ​അ​ഖി​ലേ​ന്ത്യാ യു​വ​ജ​നോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​പ്പോ​ള്‍ കാ​ലി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് ഏ​റ്റ​വു​മ​ധി​കം നേ​ട്ടം സ​മ്മാ​നി​ച്ച​ത് നെ​ഹ്‌​റു കോ​ള​ജ് നേ​ടി​യ പോ​യ​ന്‍റു​ക​ളാ​യി​രു​ന്നു. ജി​ല്ലാ ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റാ​യും അ​ദ്ദേ​ഹം സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. സ​ര്‍​വീ​സി​ല്‍​നി​ന്നും വി​ര​മി​ച്ച​തി​നു ശേ​ഷം ക​ണ്ണൂ​ര്‍ പു​ഴാ​തി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​പ്പോ​ഴും നെ​ഹ്‌​റു കോ​ള​ജും അ​ന്ന​ത്തെ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യു​ള്ള ഹൃ​ദ​യ​ബ​ന്ധം നി​ല​നി​ര്‍​ത്തി​യി​രു​ന്നു.

Post a Comment

0 Comments