NEWS UPDATE

6/recent/ticker-posts

243. 38ഗ്രാം നിരോധിത മയക്കുമരുന്നായ എം ഡി എം എ പിടികൂടി; രണ്ട് പേരെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട് : സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തുടനീളം നടന്നു വരുന്ന മയക്കുമരുന്ന് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ബേക്കല്‍ സബ് ഡിവിഷന് കീഴില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വന്‍ എം ഡി എം എ ശേഖരം പിടികൂടി.[www.malabarflash.com]


ശനിയാഴ്ച മേല്പറമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കീഴൂരിലും ചെമ്മനാടും നടത്തിയ പരിശോധനയില്‍ നിരോധിത മയക്കുമരുന്നായ
എം ഡി എം എ യുടെ വന്‍ ശേഖരമാണ് പിടികൂടിയത്. കളനാട് കീഴൂര്‍ ചെറിയ പള്ളിക്ക് സമീപത്തെ ഷാജഹാന്‍ (30) , ചെമ്മനാട് കപ്പണടുക്കത്തെ ഉബൈദ് എ എം (45) എന്നിവരാണ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 243: 38ഗ്രാം നിരോധിത മയക്കുമരുന്നായ എം ഡി എം എ പിടികൂടി. ഇവരുടെ പേരില്‍ മയക്കു മരുന്ന് നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

കാസര്‍കോട് ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ സബ് ഡിവിഷന്‍ ഡി വൈ എസ് പി സി കെ സുനില്‍കുമാര്‍, മേല്പറമ്പ സി ഐ ടി ഉത്തംദാസ്, എസ് ഐ.വി കെ. വിജയന്‍ എന്നിവരുടെ നേതൃത്തിലാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തത്.

പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച വൈകുന്നേരം കീഴൂര്‍ ഷാജഹാന്റെ വീട് പരിശോധന നടത്തിയതില്‍ 2ഗ്രാംഎം ഡി എം എയും തുടര്‍ന്ന് ചന്ദ്രഗിരി പാലത്തിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ഉബൈദ് എ എം ഓടിച്ച കെ എല്‍ 14 പി .4348 സ്‌കൂട്ടറിനകത്ത് സൂക്ഷിച്ചിരുന്ന 241.38ഗ്രാം എം ഡി എം എ യും ഇലക്ട്രോണിക് ത്രാസും പിടികൂടിയത്.

മയക്കുമരുന്ന് വേട്ടയില്‍ ഡി വൈ എസ് പി. സി.കെ. സുനില്‍ കുമാറിനൊപ്പം മേല്പറമ്പ സിഐ ഉത്തംദാസ് ടി, ബേക്കല്‍ സിഐ. യു പി.വിപിന്‍ , ബേക്കല്‍ എസ് ഐ രാജീവന്‍, മേല്പറമ്പ എസ് ഐ വിജയന്‍ , ഗ്രേഡ് എസ് ഐ ജയചന്ദ്രന്‍, എ എസ് ഐ അരവിന്ദന്‍, DySP ഡി വൈ എസ് പിയു ടെ കീഴിലുള്ള സി ഒ ജി സ്‌ക്വാഡ് അംഗങ്ങളായ പ്രമോദ്, ജയേഷ്, അജീഷ് പോലീസുകാരായ പ്രജീഷ്, പ്രശോഭ്, ഷെഫീഖ് ,പ്രശോഭ്, സന്തോഷ്, വിനോദ് കുമാര്‍ ,നിഷാന്ത്, അജേഷ്, ഉണ്ണികൃഷ്ണന്‍ , വനിതാ പോലീസുകാരായ ഷീബ, ധന്യ, സുജാത എന്നിവരും പരിശോധനയില്‍ പങ്കെടുത്തു

അറസ്റ്റ് ചെയ്ത പ്രതികളെ ഞയാറാഴ്ച വൈദ്യ പരിശോധനയ്ക്ക് ശേഷം കാസര്‍കോട് സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.

അടുത്ത കാലത്ത് പോലീസ് നടത്തിയ വന്‍ മയക്കുമരുന്ന് വേട്ടയാണ് ഇതെന്നും ജില്ലയിലെ മയക്കുമരുന്ന് കടത്തുകാരെയും സംഘത്തിലെ മറ്റു ആളുകളെ കുറിച്ചും കൂടുതലായി അന്വേഷണം ആരംഭിച്ചതായും ഇതിനായി സ്‌പെഷ്യല്‍ ആക്ഷന്‍ ഫോര്‍സ് രൂപികരിച്ചതായും കാസര്‍കോട് ജില്ല പോലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസ് കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

Post a Comment

0 Comments