NEWS UPDATE

6/recent/ticker-posts

ഷീറോ; പുതിയ കൂട്ടായ്മയുമായി മുൻ ഹരിത നേതാക്കൾ

മലപ്പുറം: ഷീറോ (സോഷ്യല്‍ ഹെല്‍ത്ത് എംപവര്‍മെന്റ് റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍) എന്ന പുതിയ കൂട്ടായ്മയുമായി ഹരിത മുന്‍ നേതാക്കള്‍. എം എസ് എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ സ്ത്രത്വത്തെ അവഹേളിക്കല്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഹരിത പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട മുഫീദ തെസ്‌നി പിയാണ് ഷീറോയുടെ ചെയര്‍പേഴ്‌സണ്‍. അതേസമയം, കൂട്ടായ്മക്ക് രാഷ്ട്രീയമില്ലെന്ന് മുഫീദ തെസ്‌നി പറഞ്ഞു.[www.malabarflash.com]


ഹരിത സംസ്ഥാന നേതൃത്വത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഫസീല, ഫര്‍സാന എന്നിവര്‍ യഥാക്രമം വൈസ് ചെയര്‍പേഴ്‌സണും ജോയിന്റ് സെക്രട്ടറിയുമാണ്. ശിഫ എം ആണ് ജനറല്‍ സെക്രട്ടറി. സാഫിറ ടി എ ട്രഷററുമാണ്. മുസ്ലിം ലീഗിൻ്റെ വിദ്യാർഥി വിഭാഗമായ എം എസ് എഫിലെ വിദ്യാർഥിനി വിഭാഗമാണ് ഹരിത. 

അന്നത്തെ എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെയാണ് മുൻ ഹരിത നേതാക്കൾ പരാതി നല്‍കിയിരുന്നത്. പാർട്ടി നേതൃത്വത്തിന് നൽകിയ പരാതി നിരന്തരം അവഗണിക്കപ്പെട്ടതിനെ തുടർന്നാണ് ഇവർ വനിതാ കമ്മീഷനിൽ പരാതി നൽകിയത്. എം എസ് എഫ് നേതാക്കള്‍ക്കെതിരെ പരാതിപ്പെട്ടതില്‍ ലീഗ് നേതൃത്വത്തില്‍ നിന്നും വെര്‍ബല്‍ റേപ്പിന് ഇരയായതായി ഇവർ നേരത്തേ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.

Post a Comment

0 Comments