NEWS UPDATE

6/recent/ticker-posts

ദേശീയ പതാക തലതിരിച്ച് ഉയർത്തി മന്ത്രി, സംഭവം കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ

കാസർകോട്: കാസർകോട് റിപ്പബ്ളിക് ദിന പരിപാടിയിൽ ദേശീയ പതാക തല തിരിച്ചുയർത്തി. മുനിസിപ്പൽ സ്റ്റേഡിയത്തിൽ മന്ത്രി അഹമ്മദ് ദേവർ കോവിൽ പങ്കെടുത്ത പരിപാടിയിലാണ് സംഭവം.[www.malabarflash.com] 

മന്ത്രി പതാക ഉയർത്തി സലൂട്ട് സ്വീകരിച്ച ശേഷമാണ് തെറ്റ് തിരിച്ചറിഞ്ഞത്. മാധ്യമപ്രവർത്തകരാണ് തെറ്റ് ചൂണ്ടിക്കാണിച്ചത്. ഇതോടെ പതാക താഴ്ത്തി പിന്നീട് ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.

കളക്ടറുടെ ചുമതലയുള്ള എഡിഎം എ കെ രമേന്ദ്രൻ, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന എന്നിവരുടെ സാനിധ്യത്തിലായിരുന്നു പതാക ഉയർത്തൽ. ജില്ലയിലെ എംപിയും എം എൽ എമാരും ചടങ്ങിൽ പങ്കെടുത്തിരുന്നു. 

സംഭവത്തിൽ കളക്ടറുടെ ചാർജുള്ള എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിയോടാണ് ആവശ്യപ്പെട്ടത്. കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകുമെന്ന് എഡിഎം അറിയിച്ചു.

Post a Comment

0 Comments