Top News

വാഹനാപകട കേസ് ഒഴിവാക്കാൻ കൈക്കൂലി; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ

കോഴിക്കോട്: വിൽപ്പനയ്ക്ക് ഏൽപ്പിച്ച കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ കേസെടുക്കാതിരിക്കാൻ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ.[www.malabarflash.com]

കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ പി.വി. കൃജേഷ്, ഗ്രേഡ് എ.എസ്.ഐ കെ.പി. പ്രവീൺകുമാർ എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി എ.വി. ജോർജ് സസ്പെൻഡ് ചെയ്തത്. അസി. കമ്മിഷണർ കെ. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നഗരത്തിലെ യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പനയ്ക്കായി ഏൽപ്പിച്ച ആഢംബര കാർ ഷോറും ഉടമകളിലൊരാൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോയി അപകടത്തിൽപ്പെടുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസുകാർ ആർ.സി ഉടമയ്ക്കെതിരെ കേസെടുക്കാതിരിക്കാൻ 50,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുക നൽകാമെന്നേറ്റ് പോലീസുകാരന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തു. 

കൈക്കൂലി വാങ്ങിയ വിവരം സിറ്റി പോലീസ് മേധാവി എ.വി. ജോർജിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു.

Post a Comment

Previous Post Next Post