NEWS UPDATE

6/recent/ticker-posts

ചരിത്രം പിറന്നു; ഓസ്ട്രേലിയൻ ഓപ്പൺ കിരീടത്തിൽ നദാലിന്റെ മുത്തം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ട് ചരിത്രനേട്ടം സ്വന്തമാക്കി സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫൈനലില്‍ റഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം ഡാനില്‍ മെദ്‌വെദേവിനെ തകര്‍ത്താണ് നദാല്‍ കിരീടത്തില്‍ മുത്തമിട്ടത്.[www.malabarflash.com]


ഈ കിരീടനേട്ടത്തോടെ സമാനതകളില്ലാത്ത ചരിത്ര നേട്ടം ആറാം സീഡായ നദാല്‍ സ്വന്തം പേരില്‍ കുറിച്ചു. ടെന്നീസില്‍ 21 ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ പുരുഷതാരം എന്ന റെക്കോഡാണ് നദാല്‍ സ്വന്തം പേരില്‍ കുറിച്ചത്. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നിവരെ മറികടന്നാണ് 35 കാരനായ നദാല്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.

ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ടശേഷം പിന്നീട് മൂന്ന് സെറ്റുകള്‍ നേടിക്കൊണ്ട് നദാല്‍ മത്സരം സ്വന്തമാക്കി. സ്‌കോര്‍; 2-6, 6-7, 6-4, 6-4, 7-5

മെദ്‌വെദേവ് അനായാസ വിജയം നേടുമെന്ന് തോന്നിച്ചെങ്കിലും പരിചയസമ്പത്തിന്റെ കരുത്തില്‍ നദാല്‍ തിരിച്ചടിക്കുകയായിരുന്നു. മൂന്ന്, നാല്, അഞ്ച് സെറ്റുകളില്‍ നദാലിന്റെ മാരക ഫോമിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ മെദ്‌വെദേവിന് സാധിച്ചില്ല.

നദാല്‍ നേടുന്ന രണ്ടാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്. ഇതിന് മുന്‍പ് 2009-ലാണ് താരം കിരീടത്തില്‍ മുത്തമിട്ടത്. അന്ന് സാക്ഷാല്‍ റോജര്‍ ഫെഡററെ കീഴടക്കിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്.

Post a Comment

0 Comments