NEWS UPDATE

6/recent/ticker-posts

നാല് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യു.എ.ഇ

ദുബൈ: നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കൂടി യു.എ.ഇയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി. കെനിയ, ടാന്‍സാനിയ, ഇത്യോപ്യ, നൈജീരിയ എന്നീ രാജ്യങ്ങളിലെ യാത്രികര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ വിലക്കേര്‍പെടുത്തിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെ എണ്ണം 11 ആയി.[www.malabarflash.com]


ഡിസംബര്‍ 25ന് രാത്രി 7.30 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം വ്യാപകമായ പശ്ചാത്തലത്തിലാണ് തീരുമാനം.

നേരത്തെ, ദക്ഷിണാഫ്രിക്ക, നമീബിയ, ലെസോതോ, എസ്വാറ്റീനി, സിംബാബ്‌വെ, ബോറ്റ്‌സ്വാന, മൊസാംബിക് എന്നിവിടങ്ങളിലെ വിമാനങ്ങളെ യു.എ.ഇ വിലക്കിയിരുന്നു.

Post a Comment

0 Comments