ആലപ്പുഴ: ബി.ജെ.പി നേതാവ് രണ്‍ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് കസ്റ്റഡിയിലുള്ള, ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.[www.malabarflash.com]
ഇവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇവരുടെ കൂട്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അനൂപ് അഷ്‌റഫിനെ ബംഗളൂരുവില്‍ നിന്നാണ് പോലിസ് പിടികൂടിയത്. രണ്‍ജിത് കൊലക്കേസില്‍ സംസ്ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
അനൂപ് അഷ്‌റഫിനെ ബംഗളൂരുവില്‍ നിന്നാണ് പോലിസ് പിടികൂടിയത്. രണ്‍ജിത് കൊലക്കേസില്‍ സംസ്ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
Post a Comment