തിരുവനന്തപുരം: വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തുവരികയാണെന്ന് ഡി.ജി.പി അനില്‍കാന്ത്.[www.malabarflash.com]
ഇതിനകം 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 31 പേര്‍ അറസ്റ്റിലായി. വര്‍ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരും കേസില്‍ പ്രതികളാകും.
ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പോലിസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
Post a Comment