NEWS UPDATE

6/recent/ticker-posts

നാലര വർഷം മുമ്പ്​ കാണാതായ ദമ്പതികൾക്കായി കുളത്തിൽ തിരച്ചിൽ തുടങ്ങി

കോട്ടയം: താഴത്തങ്ങാടി അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി മുട്ടത്തെ പാറക്കുളത്തിൽ തിരച്ചിൽ തുടങ്ങി. 2017 ഏപ്രിൽ ആറിന് രാത്രിയാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഹബീബ (37) എന്നിവരെ കാണാതായത്.[www.malabarflash.com]


ഹ​ർ​ത്താ​ൽ ദി​ന​മാ​യ അ​ന്ന്​ രാ​ത്രി ഒ​മ്പ​തോ​ടെ ഭ​ക്ഷ​ണം വാ​ങ്ങാ​നെ​ന്ന്​ പ​റ​ഞ്ഞ്​ പു​തി​യ കാ​റി​ൽ പു​റ​പ്പെ​ട്ട​താ​യി​രു​ന്നു ഇ​രു​വ​രും. ഉ​റ​ക്ക​മാ​യ​തി​നാ​ൽ ര​ണ്ടു മ​ക്ക​ളെ​യും കൊ​ണ്ടു​പോ​യി​ല്ല. മ​ട​ങ്ങി​വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ​പി​റ്റേ​ദി​വ​സം ഹാ​ഷി​മി​െൻറ പി​താ​വ്​ അ​ബ്​​ദു​ൽ ഖാ​ദ​ർ പോലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്രൈംബ്രാഞ്ച് ആണ് ഇപ്പോൾ കേസന്വേഷിക്കുന്നത്.

വാഹനവുമായി ഇറങ്ങാൻ സാധ്യതയുള്ള കുളമായതിനാലാണ് ഇവിടെ തിരയുന്നത്. ജില്ലയിൽ ഇത്തരത്തിലുള്ള കുളങ്ങളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. കുളത്തിലെ പുല്ല് നീക്കിയശേഷം സ്കൂബാ ടീമിനെ ഉപയോഗിച്ച് കുളത്തിൽ തിരയും. ആഴമുള്ള കുളം വറ്റിക്കാനും ആലോചനയുണ്ട്. വർഷങ്ങൾക്കു മുമ്പ് ചങ്ങനാശ്ശേരി മഹാദേവൻ കൊലക്കേസിൽ മഹാദേവന്‍റെ മൃതദേഹം കണ്ടെടുത്തതും ഈ കുളത്തിൽ നിന്നാണ്.

ഒ​രു കാ​റും ര​ണ്ടു മ​നു​ഷ്യ​രും അ​പ്ര​ത്യ​ക്ഷ​മാ​യ​തിന്റെ ദു​രൂ​ഹ​ത നീ​ക്കാ​ൻ ഇ​തു​വ​രെ പോ​ലീ​സി​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​നും സാ​ധി​ച്ചി​ട്ടി​ല്ല. മൊ​ബൈ​ൽ ഫോ​ൺ വീ​ട്ടി​ൽവെ​ച്ചു പോ​യ​തി​നാ​ൽ ആ ​വ​ഴി​ക്കു​ള്ള അ​ന്വേ​ഷ​ണം ആ​ദ്യ​മേ നി​ല​ച്ചി​രു​ന്നു. സി.​സി ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വും വി​ജ​യി​ച്ചി​ല്ല. കാ​ർ പു​ഴ​യി​ൽ വീ​ണി​ട്ടു​ണ്ടാ​കു​മെ​ന്ന സം​ശ​യ​ത്തി​ൽ പോലീ​സ് മീ​ന​ച്ചി​ലാ​റ്റി​ൽ തി​ര​ച്ചി​ൽ ന​ട​ത്തി.

റോ​ഡി​നോ​ട് ചേ​ര്‍ന്ന തോ​ട്ടി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലും തി​ര​ച്ചി​ൽ ന​ട​ത്തി. വെ​ള്ള​ത്തി​ന​ടി​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക സ്‌​കാ​ന​ര്‍ ഉ​പ​യോ​ഗി​ച്ചു​ള്ള തി​ര​ച്ചി​ലി​ന്​ 'ഹ​മ്മി​ങ്​​ബേ​ര്‍ഡ്' എ​ന്ന സ്വ​കാ​ര്യ ഡി​റ്റ​ക്ടി​വ് ഏ​ജ​ന്‍സി​യെ​യും പോലീ​സ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ദ​മ്പ​തി​ക​ളെ െട്ര​യി​നി​ൽ ക​ണ്ട​താ​യി മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ പോ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ഇ​വ​രെ​ക്കു​റി​ച്ചോ വാ​ഹ​ന​ത്തെ​ക്കു​റി​ച്ചോ വി​വ​രം ല​ഭി​ച്ചി​ല്ല.

വി​വി​ധ ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ബ​ന്ധു​ക്ക​ളു​ടെ അ​ന്വേ​ഷ​ണ​വും വി​ഫ​ല​മാ​യി. ഇ​തി​നി​ടെ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഹാ​ഷിം എ​ത്തി​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ അ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്തി. കേ​സ് ലോ​ക്ക​ൽ പോ​ലീ​സാ​ണ്​ ആ​ദ്യം അ​ന്വേ​ഷി​ച്ച​ത്.

തു​മ്പൊ​ന്നും കി​ട്ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പ്പിക്കുകയായിരുന്നു. കേ​സ്​ സി.​ബി.​ഐ​ക്ക്​ കൈ​മാ​റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബ​ന്ധു​ക്ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

Post a Comment

0 Comments