Top News

കാര്‍ഗോ കംപാര്‍ട്‌മെന്റില്‍ ഉറങ്ങിപ്പോയി; ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍

ന്യൂഡല്‍ഹി: ജോലിക്കിടയില്‍ ഉറങ്ങിപ്പോയ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിഭാഗത്തിലെ ചുമട്ടു തൊഴിലാളി ചെന്നിറങ്ങിയത് അബുദാബിയില്‍. മുംബൈ-അബുദാബി ഫ്‌ളൈറ്റിലെ ജീവനക്കാരനാണ് കാര്‍ഗോ കംപാര്‍ട്‌മെന്റില്‍ അറിയാതെ ഉറങ്ങിപ്പോയത്.[www.malabarflash.com]

ഞായറാഴ്ച്ചയിലെ ഫ്‌ളൈറ്റിലാണ് സംഭവം. ബാഗേജ് ലോഡ് ചെയ്തശേഷം തൊഴിലാളി അതിനു സമീപം തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. കാര്‍ഗോയുടെ വാതില്‍ അടഞ്ഞുപോയെന്നും മുംബൈ വിമാനത്താവളത്തില്‍ നിന്ന് വിമാനം പൊങ്ങിയ ശേഷമാണ് ജീവനക്കാരന്‍ എഴുന്നേറ്റതെന്നും ഏവിയേഷന്‍ റെഗുലേറ്റര്‍ ഡി.ജി.സി.എയിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

അബുദാബിയില്‍ വിമാനമിറങ്ങിയ ശേഷം അധികൃതര്‍ ചുമട്ടു തൊഴിലാളിയുടെ വൈദ്യപരിശോധന നടത്തി. അബുദാബി അധികൃതരുടെ പരിശോധനയ്ക്കുശേഷം അതേ വിമാനത്തില്‍ തന്നെ യാത്രക്കാരനായി മുംബൈയിലേക്ക് തിരിച്ചയച്ചു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡി.ജി.സി.എ ഉദ്യോഗസ്ഥരും ഇന്‍ഡിഗോ എയര്‍ലൈന്‍സ് വക്താവും അറിയിച്ചു. 

Post a Comment

Previous Post Next Post