NEWS UPDATE

6/recent/ticker-posts

കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ റസിഡന്റ്‌സ് കോളേജ് ആരംഭിക്കും

കാഞ്ഞങ്ങാട്: കോട്ടപ്പാറ സനാതന ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജില്‍ ജില്ലയില്‍ ആദ്യമായി റസിഡന്റ്‌സ് കോളേജ് ആരംഭിക്കുന്നു. ഇതിന്റെ  പ്രൊജക്റ്റ് ഉല്‍ഘാടനം ജനുവരി രണ്ടിന് രാവിലെ പത്തിന് കേന്ദ്ര സര്‍വകലാശാല വൈസ്  ചാന്‍സലര്‍ എച്ച് വെങ്കിടേശ്വര ലു നിര്‍വഹിക്കുമെന്ന്സനാതന എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. കെ റാം, ട്രസ്റ്റ് സെക്രട്ടറി  മനോജ്  കോടോത്ത്, ട്രഷറര്‍ എൻ. പി രാജന്‍ തിഡില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.[www.malabarflash.com]

പരിപാടിയില്‍ സനാതന എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. കെ റാം അധ്യക്ഷത വഹിക്കും. പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കോളേജില്‍ നേരത്തെ നടന്നു. 

50 കോടിയുടെ പ്രോജക്റ്റാണ് കോളേജില്‍  നടപ്പിലാക്കുന്നത് .ആദ്യഘട്ടത്തില്‍ പത്തു കോടി രൂപ ചിലവില്‍ ആറു ക്ലാസ് റൂം ,ഹോസ്റ്റല്‍ കെട്ടിടം , ഓഡിറ്റോറിയ സമുചയം എന്നിവ നിര്‍മ്മിക്കും. 300 കുട്ടികള്‍ താമസ സൗകര്യം നൽകും

Post a Comment

0 Comments