Top News

ജിഫ്രി മുത്തുകോയ തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; വയനാട് ലീഗ് സെക്രട്ടറിക്കെതിരേ നടപടി

വയനാട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ ഫെയ്‌സ്ബുക്ക് കമന്റില്‍ മുസ്ലീം ലീഗില്‍ നടപടി. പാര്‍ട്ടി ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലയ്ക്കലിനെതിരെയാണ് നടപടി. അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്തു.[www.malabarflash.com]

തങ്ങള്‍ക്കെതിരായ കമന്റില്‍ വിശദീകരണവും ആവശ്യപ്പെട്ടു. ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന വാര്‍ത്തുടെ ലിങ്കിന് താഴെ യഹ്‌യ പോസ്റ്റ് ചെയ്ത കമന്റില്‍ ആണ് നടപടി.

മുസ്ലീം ലീഗ് ജില്ലാ ഭാരവാഹി യോഗം ചേര്‍ന്നാണ് നടപടിയെടുത്തത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ചാണ് നടപടിയെന്ന് ലീഗ് ജില്ലാ നേതൃത്വം വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് തുടര്‍ചര്‍ച്ചകളുണ്ടാകരുതെന്നും ജില്ലാ ഭാരവാഹി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. യൂത്ത് ലീഗ് മുന്‍ ജില്ലാ അധ്യക്ഷനും ജില്ലയിലെ ലീഗിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളുമാണ് യഹ്‌യ.

തനിക്ക് വധഭീഷണിയുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് ജിഫ്രി മുത്തുകോയ തങ്ങള്‍ വ്യക്തമാക്കിയത്. ചെമ്പരിക്ക ഖാസിയുടെ ഗതിയുണ്ടാകുമെന്നാണ് സമസ്ത അധ്യക്ഷന് ഭീഷണി സന്ദേശം ലഭിച്ചത്. വഖഫ് വിഷയത്തില്‍ ലീഗിന്റെ സമരപരിപാടികളില്‍ നിന്ന് സമസ്ത നേരത്തെ പിന്‍മാറിയിരുന്നു.

Post a Comment

Previous Post Next Post