Top News

കെഎംസിസി 'കാസ്രോഡ് ഫെസ്റ്റ്' ഫെബ്രുവരിയിൽ ഷാർജയിൽ

ഷാർജ: കെഎംസിസി ഷാർജ കാസറകോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രവാസ ലോകത്തെ കാസറകോട് ജില്ലക്കാരുടെ മഹാ സംഗമം - 'കാസ്രോഡ് ഫെസ്റ്റ്' 2022 ഫെബ്രുവരി 24,25,26 തിയ്യതികളിൽ നടക്കും. 26ന് ഒരുക്കുന്ന സമാപന പരിപാടിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയമാണ് വേദിയാവുക.[www.malabarflash.com] 

കാസറകോട് ജില്ലയുടെ കലാ കായിക സാംസ്കാരിക പൈതൃക പാരമ്പര്യം വരച്ച് കാട്ടുന്ന വിത്യസ്ഥ പരിപാടികൾ ഫെസ്റ്റിൻറെ ഭാഗമായി സംഘടിപ്പിക്കും. 'കാസ്രോഡ് ഫെസ്റ്റ്' വൻ വിജയമാക്കുന്നതിന് പ്രസി. ജമാൽ ബൈത്താൻറെ അധ്യക്ഷതയിൽ ചേർന്ന ഷാർജ കെഎംസിസി കാസർക്കോഡ് ജില്ല പ്രവർത്തക സമിതി യോഗം തീരുമാനിച്ചു. 

'കാസ്രോഡ് ഫെസ്റ്റ്' വിജയത്തിനായി 301 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി. ഭാരവാഹികൾ: യഹ്യ തളങ്കര (മുഖ്യ രക്ഷാധികാരി) അഷ്റഫ് പള്ളിക്കണ്ടം, ഹുസൈനാർ ഹാജി എടച്ചാക്കൈ, ടി.കെ അബ്ദുൽ ഹമീദ്, കെ.ടി.കെ മൂസ, സൈദ് മുഹമ്മദ് അൽ തഖ് വ, പി.കെ അഹമ്മദ് കാഞ്ഞങ്ങാട്, ഇബ്രാഹീം ഹാജി കാടാങ്കോട്, ഡോ. അബൂബക്കർ കുറ്റിക്കോൽ, ഇബ്രാഹീം ഹാജി കുണിയ, മുജീബ് മെട്രോ, ബഷീർ മാളികയിൽ (രക്ഷാധികാരികൾ) 

നിസാർ തളങ്കര (ചെയർമാൻ), ജമാൽ ബൈത്താൻ (വർക്കിങ് ചെയർമാൻ), ഗഫൂർ ബേക്കൽ (ജന. കൺവീനർ), ശരീഫ് പൈക്ക (വർക്കിങ് കൺവീനർ), സി.ബി കരീം (ട്രഷറർ) സകീർ കുമ്പള, മാഹിൻ ബാതിഷ ആദൂർ, നസീബ് ചന്തേര, കരീം കൊളവയൽ, ബഷീർ മാണിയൂർ, ഇർശാദ് കമ്പാർ, ത്വാഹ ചെമനാട്, അസീസ് പടന്ന, ഹംസ മുക്കൂട്, സുബൈർ പള്ളിക്കാൽ, ഇബ്രാഹീം കമ്പാർ (വൈ ചെയർമാൻ) റിയാസ് ചെർക്കള, കാസിം ചാനടുക്കം, അറഫാത് മാസ്തിഗുഡ്ഡ, ശാഫി തച്ചങ്ങാട്, മുഹമ്മദ് മണിയനൊടി, ശംസുദ്ദീൻ കെഎച്ച് കല്ലൂരാവി, ശാഫി കുന്നിൽ, ഹനീഫ കളത്തൂർ (ജോ. കൺവീനർമാർ).

ജന.സെക്രടറി ഗഫൂർ ബേക്കൽ സ്വാഗതവും ട്രഷറർ സി.ബി കരീം നന്ദിയും പറഞ്ഞു. ശാഫി ആലക്കോട്, ജമാൽ ചന്തേര, മുഹമ്മദ് അലി മാവിലാടം, അബ്ബാസ് മാങ്ങാട്, മഹ്മൂദ് എരിയാൽ, അഷ്റഫ് മൗക്കോട്, എ.ജി അബ്ദുല്ല, താജുദ്ദീൻ ടി.കെ.എം, ശംസു കുബണൂർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Post a Comment

Previous Post Next Post