ബോവിക്കാനം:  കുടുംബത്തിന്റെ പൂര്‍ണ്ണ പോഷക ആവശ്യങ്ങള്‍ക്കായി കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഓരോ ഭവനത്തിലും സജ്ജീകരിക്കുന്ന മുളിയാര്‍ പഞ്ചായത്തിലെ അഗ്രി ന്യൂട്രി ഗാര്‍ഡന്‍ പദ്ധതിക്ക് തുടക്കമായി. കുടുംബശ്രീ സിഡിഎസ് നേതൃത്വത്തില്‍ ഹരിതകര്‍മസേന അംഗങ്ങള്‍ ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള മോഡല്‍ പ്ലോട്ട് ഉദുമ എംഎല്‍എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
നാട്ടുകാരനായ കമലാക്ഷന്റെ രണ്ടേക്കര്‍ വരുന്ന തരിശുഭൂമിയിലാണ്  ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ പദ്ധതിക്കായി പ്ലോട്ട് ഒരുക്കിയത്. 25 ഓളം വരുന്ന ഹരിതകര്‍മസേന അംഗങ്ങള്‍ അഞ്ചു ജെ.എല്‍.ജി കളായി തിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കാബേജ്, ബീട്ട് റൂട്ട്, ബീൻസ്, തക്കാളി തുടങ്ങിയ ഇരുപതോളം ഇനം വിത്തുകൾ  കുടുംബശ്രീ ജില്ലാമിഷൻ പദ്ധതിക്കായി നൽകിയിരുന്നു. 
 മുളിയാർ കൃഷിഭവന്റെയും സഹായത്തോടെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കൃഷി ചെയ്യുന്നത്. പഞ്ചായത്ത് പരിധിയിലെ 750 ഓളം വീടുകളിലും കൃഷി ചെയ്യും.  ബോവിക്കാനം സൗപര്‍ണിക ഓഡിറ്റോറിയത്തിനു സമീപത്തെ രണ്ടേക്കറില്‍ സജ്ജീകരിക്കുന്ന മോഡല്‍ പ്ലോട്ടിന്റെ ഉദ്ഘാടന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി മിനിയുടെ അധ്യക്ഷയായി. 
കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍  ടി.ടി സുരേന്ദ്രന്‍, ഹരിത കേരള മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  എ ജനാര്‍ദ്ദനന്‍, അനീസ് മന്‍സൂര്‍,  ഇ മോഹനന്‍,  കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കുഞ്ഞമ്പു നമ്പ്യാര്‍, കൃഷി ഓഫീസര്‍ പി രാമകൃഷ്ണന്‍,  സി.എച്ച് ഇഖ്ബാല്‍, എം അനന്യ, സി നാരായണിക്കുട്ടി, വി സത്യാവതി, രമേശന്‍ മുതലപ്പാറ, മൈമൂന, സി. ഡി.എസ് അക്കൗണ്ടന്റ് പി.എസ് സക്കീന, ഉഷ, അനിതകുമാരി, ഷൈലജ, ഖയറുന്നിസ, ഹരിത കര്‍മ്മ സേന അംഗങ്ങള്‍  പരിപാടിയില്‍ സംബന്ധിച്ചു.

Post a Comment