NEWS UPDATE

6/recent/ticker-posts

ഷാര്‍ജ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി റബീഹ് സംഗമവും ഫാമിലി കെയര്‍ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

ഷാര്‍ജ: ഷാര്‍ജ കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റബീഅ് സംഗമവും ഫാമിലി കെയര്‍ കണ്‍വെന്‍ഷനും കേന്ദ്ര കമ്മിറ്റി ട്രഷറര്‍ നിസാര്‍ തളങ്കര സാഹിബ് ഉദ്ഘാടനം ചെയ്തു. സുബൈര്‍ പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.ബി ഷഫീഖ് സാഹിബിനെ മുഖ്യാതിഥിയായി.[www.malabarflash.com]


കേന്ദ്ര ട്രഷറര്‍ ആയി തെരഞ്ഞടുക്കപ്പെട്ട നിസാര്‍ തളങ്കര,ആരോഗ്യ രംഗത്ത് വിലമതിക്കാനാവാത്ത സേവനം നടത്തിയ മണ്ഡലം പ്രതിനിധിയായ ജില്ലാ സെക്രട്ടറി റിയാസ് ചെര്‍ക്കളയെയും ഫാമിലി കെയര്‍ ക്യാമ്പയിനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച മണ്ഡലം ട്രഷറര്‍ മഹ്‌മൂദ് എരിയാല്‍ സാഹിബിനെയും ആദരിച്ചു.

ശാഫി ഉസ്താദ്, മാഹിന്‍ ബാതിഷ, ശെരീഫ് പൈക്ക നേതൃത്വം നല്‍കി. സംസ്ഥാന ആക്ടിംഗ് സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, സെക്രട്ടറി സക്കീര്‍ കുമ്പള, ജില്ല പ്രസിഡണ്ട് ജമാല്‍ ബൈത്താന്‍, ജന. സെക്രട്ടറി ഗഫൂര്‍ ബേക്കല്‍, ട്രഷറര്‍ സി ബി കരീം, വൈസ് പ്രസി. മാഹിന്‍ ബാതിഷ, സെക്രട്ടറി ശെരീഫ് പൈക്ക, സെക്രട്ടറി റിയാസ് ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു.

ഫാമിലി കെയറില്‍ പുതുതായി ചേര്‍ന്നവര്‍ക്കുള്ള അംഗത്വം മുജീബ് തൃക്കണ്ണാപുരം, സക്കീര്‍ കുമ്പള, ജമാല്‍ ബൈത്താന്‍, പൂരണം മുഹമ്മദലി എന്നിവര്‍ കൈമാറി. ശാഫി ബേവിഞ്ച സ്വാഗതവും ട്രഷറര്‍ മഹ്‌മൂദ് എരിയാല്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments