NEWS UPDATE

6/recent/ticker-posts

ബാര ജിഎച്ച്എസ് ഹയർ സെക്കൻഡറിയായി ഉയർത്തണം: സിപിഐ എം

ഉദുമ: ബാര ജിഎച്ച്എസ് സെക്കൻഡറിയായി ഉയർത്തണമെന്ന് സിപിഐ എം ബാര ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. കാസർകോട് നിന്ന് ദേളി അരമങ്ങാനം മാങ്ങാട് വഴി ബേവൂരിയിലേക്കുള്ള കെ എസ്ആർടിസി ബസ് സർവീസ് പുനാരംഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.[www.malabarflash.com]

മാങ്ങാട് ഷെരീഫ് ബാര നഗറിൽ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ലക്ഷ്മി, ഒക്ലാവ് കൃഷ്ണൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ ടി നാരായണൻ, കുന്നൂച്ചി കുഞ്ഞിരാമൻ, കെ സന്തോഷ്കുമാർ, വി ആർ ഗംഗാധരൻ, എം കെ വിജയൻ എന്നിവർ സംസാരിച്ചു. പി കുമാരൻ നായർ സ്വാഗതവും പി ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു. 

കെ രത്നാകരനെ സെക്രട്ടറിയായി 13 അംഗ കമ്മിറ്റിയെ തെരെഞ്ഞടുത്തു.

Post a Comment

0 Comments