NEWS UPDATE

6/recent/ticker-posts

താജുല്‍ ഉലമ ഉറൂസ് ശനിയാഴ്ച ആരംഭിക്കും

പയ്യന്നൂര്‍: താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെ എട്ടാം ഉറൂസ് മുബാറകിന് എട്ടിക്കുളത്ത് ശനിയാഴ്ച തുടക്കമാകും. ഉച്ചക്ക് രണ്ടിന് വിവിധ മഖ്ബറകളില്‍ നടക്കുന്ന സിയാറത്തിന് ശേഷം 4 മണിക്ക് താജുല്‍ ഉലമ നഗറില്‍ സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ബുഖാരി പതാക ഉയര്‍ത്തും.[www.malabarflash.com]

4.30ന് നടക്കുന്ന ഉദ്ഘാടന സംഗമം സ്വാഗതസംഘം ചെയര്‍മാന്‍ പട്ടുവം കെ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 6.30ന് നടക്കുന്ന താജുല്‍ ഉലമ മൗലീദ് ആരംഭിക്കും. 7.30ന് ആരംഭിക്കുന്ന ഉത്ബോധന സംഗമം സയ്യിദ് അത്താഹുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും. പേരോട് അബ്ദുര്‍റഹ്‌മാന്‍ സഖാഫി പ്രഭാഷണം നടത്തും.

നവംബര്‍ ഏഴിന് രാവിലെ 6.30-ന് ഖുര്‍ആന്‍ ക്ലാസും ഏഴ് മണിക്ക് മന്‍ഖൂസ് മൗലീദും നടക്കും. 9.30ന് മഹ്ളറത്തുല്‍ ബദ്രിയ്യ 11 മണിക്ക് ജലാലിയ്യ റാത്തീബ രണ്ട് മണി ശാദുലീ റാത്തീബ് നടക്കും. വൈകുന്നേരം നാലു മണിക്ക് നടക്കുന്ന സാംസ്‌കാരിക സംഗമം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ അധ്യക്ഷതയില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്യും. പി ഐ മധുസൂദനന്‍ എം എല്‍ എ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 6.30 ന് നടക്കുന്ന പ്രഭാഷണ വേദിയില്‍ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പ്രസംഗിക്കും.

എട്ടിന് രാവിലെ 6-ന് ഹദീസ് ക്ലാസ്സും 10 മണിക്ക് മദനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പണ്ഡിത സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല വിഷയാവതരണം നടത്തും. സയ്യിദ് മുഹമ്മദ് അശ്റഫ് തങ്ങള്‍ ആദൂര്‍ ആമുഖ പ്രഭാഷണം നടത്തും. എം വി അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാര്‍ പരിയാരം, സയ്യിദ് എസ് ബി വി തങ്ങള്‍ പാനൂര്‍, സയ്യിദ് ഹസ്സന്‍ കുഞ്ഞിക്കോയ തങ്ങള്‍ എടരിക്കോട്, അബ്ദുര്‍റഹ്‌മാന്‍ മദനി കാടാച്ചിറ, അബ്ദുല്‍ ഹകീം സഅദി തളിപ്പറമ്പ്, അഷ്‌റഫ് സഖാഫി കടുവത്തൂര്‍ അബ്ദുല്ലക്കുട്ടി ബാഖവി, ബഷീര്‍ മദനി നീലഗിരി തുടങ്ങിയവര്‍ പ്രസംഗിക്കും.

ഉച്ചക്ക് ഒരു മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ മജ്ലിസിന് സയ്യിദ് ഹസനുല്‍ ജിഫ്രി നേതൃത്വം നല്‍കും. രണ്ട് മണിക്ക് മദനീസ് സംഗമം നടക്കും. തുടര്‍ന്ന് നടക്കുന്ന രിഫാഈ റാത്തീബിന് ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ ആമുഖപ്രഭാഷണം നടത്തും. നാല് മണിക്ക് ബുര്‍ദ മജ്ലിസ് ആരംഭിക്കും. 

4.30ന് സമാപന പ്രാര്‍ഥനാ സംഗമം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ഹാഫിള് ഹുസൈന്‍ ബാഫഖി കൊയിലാണ്ടി ഖിറാഅത്ത് നിര്‍വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുര്‍റഹ്‌മാന്‍ ദാരിമി, മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രസംഗിക്കും. 

സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് ബാക്കിര്‍ ശിഹാബ് തങ്ങള്‍ കൊയിലാണ്ടി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, കല്‍ത്തറ അബ്ദുല്‍ ഖാദിര്‍ മദനി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വൈ അബ്ദുല്ലക്കുഞ്ഞി ഹാജി യേനപ്പോയ, യു ടി ഖാദര്‍ എം എല്‍ എ, ഡോ. അബ്ദുര്‍റശീദ് സൈനി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, കരീം

Post a Comment

0 Comments