ഞായാറഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തിലാണ് സ്വര്‍ണം കടത്തിക്കൊണ്ടുവന്നത്. മണിവാസന്‍, ബക്കറുദ്ദീന്‍ ഹുസൈന്‍ എന്നിവര്‍ ധരിച്ചിരുന്ന ജീന്‍സിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളില്‍ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധന നടത്തിയത്. വിമാനമിറങ്ങി യാത്രക്കാര്‍ പുറത്തേക്ക് വന്നപ്പോഴാണ് പരിശോധിച്ചത്. തുടര്‍ന്ന് വസ്ത്രത്തിനുള്ളില്‍ നിന്ന് സ്വര്‍ണം കണ്ടെടുത്തു.
0 Comments