Top News

125 പവൻ ആഭരണങ്ങളുമായി ഒളിച്ചോടിയ നവവധു തിരികെ എത്തി

ബേക്കല്‍: വിവാഹം നടന്ന് ഒരു മാസത്തിനുള്ളില്‍ 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും  കാമുകനും തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് പളളിക്കര പൂച്ചക്കാട്ടെ ഭര്‍തൃവീട്ടില്‍ നിന്ന് യുവതി ഒളിച്ചോടിയത്.[www.malabarflash.com]

കളനാട് നിന്ന് അടുത്തിടെയാണ് പള്ളിക്കര പൂച്ചക്കാട്ടേക്ക് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒപ്പം പഠിച്ചിരുന്ന കാമുകന്റെ കാറില്‍ കയറി യുവതി സ്ഥലം വിട്ടത്.
യുവതി കാമുകനൊപ്പം കാറില്‍ കയറി പോവുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 

പഠനകാലം മുതല്‍ ഇരുവരും സ്‌നേഹ ബന്ധത്തിലായിരുന്നു എന്നാണ് പറയുന്നത്. പൂച്ചക്കാട്ടെ യുവാവുമായുളള വിവാഹത്തിന് തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ഇരുവരും മംഗ്‌ളൂരുവിലേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മംഗ്‌ളൂരുവിലേക്ക് തിരിക്കാന്‍ നില്‍ക്കുമ്പോഴാണ് ഇരുവരും തിരികെ എത്തിയത്. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കുമെന്നും ആര്‍ക്കൊപ്പം പോകണമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും ബേക്കല്‍ പോലീസ് അറിയിച്ചു.
അതേസമയം കൊണ്ടുപോയ സ്വര്‍ണം തിരികെ നല്‍കുമെന്നാണ് യുവതി അറിയിച്ചതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post