Top News

തൃശൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

തൃശ്ശൂർ: തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപാനത്തിനിടെയുള്ള തർക്കമാണ് കൊലയ്ക്ക് കാരണം. അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തു.[www.malabarflash.com]  

മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു സംഭവം. 

മണികണ്ഠനും സജേഷും സുഹൃത്തുക്കളായിരുന്നു. മദ്യപാനത്തിനിടെ വാക്കേറ്റവും ബഹളവുമുണ്ടായി. ചുറ്റിക കൊണ്ട് തലയ്ക്കടിച്ചായിരുന്നു കൊലപാതകം. 

അഭിഭാഷകൻ ദീർഘകാലമായി മദ്യത്തിനും ലഹരിയ്ക്കും അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾ വീട്ടിൽ തനിച്ചാണ് താമസമെന്നും നാട്ടുകാർ പറയുന്നു. തിരൂർ സ്വദേശിയായ കൊല്ലപ്പെട്ട മണികണ്ഠൻ അവിവാഹിതനാണ്. വിയ്യൂർ പൊലീസാണ് കേസന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post