NEWS UPDATE

6/recent/ticker-posts

ശുചിമുറിയെന്ന് കരുതി ട്രെയിനിന്റെ വാതിൽ തുറന്നു; പത്തുവയസുകാരൻ വീണു മരിച്ചു

കോട്ടയം: ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ തുറന്ന പത്തുവയസുകാരൻ ട്രെയിനിൽ നിന്നു വീണു മരിച്ചു. മലപ്പുറം മമ്പാട് പുള്ളിപ്പാടം സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണു മരിച്ചത്. കൊച്ചുവേളി–നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസിൽ നിന്ന് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു കുട്ടി.[www.malabarflash.com]


ഇന്നലെ രാത്രി 11.45നു മൂലേടം ഭാഗത്തായിരുന്നു അപകടം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോയ ശേഷം മടങ്ങുകയായിരുന്നു കുടുംബം. ശുചിമുറിയിൽ പോകാനായി ഇഷാൻ എണീക്കുകയായിരുന്നു. 

ശുചിമുറി വാതിലെന്നു കരുതി ട്രെയിനിന്റെ പുറത്തേക്കുള്ള വാതിൽ തുറക്കുകയായിരുന്നെന്നാണു കരുതുന്നത്. വേഗം തന്നെ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

0 Comments