NEWS UPDATE

6/recent/ticker-posts

ഉത്തരാഖണ്ഡിൽ ക്രിസ്​ത്യൻ പള്ളി​ സംഘ്​പരിവാർ തകർത്തു; വിശ്വാസികളെ അക്രമിച്ചു, ഒരാളുടെ നില ഗുരുതരം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിലെ ക്രിസ്​ത്യൻ പള്ളി​ സംഘ്​പരിവാർ പ്രവർത്തകർ തകർത്തു. പ്രാർഥനക്കെത്തിയ നിരവധി വിശ്വാസികൾക്ക്​ പരിക്കേറ്റു. 200ഓളം വരുന്ന വിശ്വഹിന്ദു​ പരിഷത്​ (വി.എച്ച്​.പി), ബജ്​റങ്​ദൾ, ബി.ജെ.പിയുടെ യുവജനവിഭാഗം എന്നിവയുടെ വനിതകൾ അടക്കമുള്ളവരാണ്​ ഞായറാഴ്​ച രാവിലെ പ്രാർഥനനടക്കുന്ന സമയം പള്ളിയിൽ സംഘടിച്ചെത്തിയത്​.[www.malabarflash.com]


പത്തുമണിയോടെ ഇരുമ്പുദണ്ഡുകളുമായി ഇവർ ചർച്ചി​ലേക്ക്​ അതിക്രമിച്ചുകയറി കസേരകൾ, മേശകൾ, സംഗീത ഉപകരണങ്ങൾ, ഫോ​ട്ടോകൾ എന്നിവ തകർത്തു. അക്രമികൾ വിശ്വാസികളെ മർദിച്ചതായും കണ്ണിൽ കണ്ടതെല്ലാം തകർത്തതായും ചർച്ചിലെ പാസ്​റ്ററുടെ ഭാര്യ പ്രിയോ സാധന ലൻസെ 'ദി വയർ' മാധ്യമത്തോട്​ ഫോണിൽ അറിയിച്ചു.

'വന്ദേ മാതരം', 'ഭാരത്​ മാതാ കീ ജയ്​', മുദ്രാവാക്യങ്ങൾ മുഴക്കിയാണ്​ ഇവർ അഴിഞ്ഞാടിയത്​. സന്നദ്ധപ്രവർത്തകരെയടക്കം മർദിച്ചു. പ്രാർഥനക്കെത്തിയ സ്​ത്രീകളെ അകമിസംഘത്തിലുള്ള സ്​ത്രീകളും മർദിക്കുകയായിരുന്നു.

40 മിനുറ്റിലധികം അക്രമം അഴിച്ചുവിട്ട ഇവർ ചർച്ച്​ വളണ്ടിയറായ രജിതിനെ ക്രൂരമായി മർദിച്ചു. ഇയാൾക്ക്​ തലയിൽ ഗുരുതര പരിക്കേറ്റു. ഡെറാഡൂൺ സർക്കാർ ആശുപത്രിയിലേക്ക്​ മാറ്റിയ ഇയാളുടെ നില ഗുരുതരമാണ്​. പ്രിയോ സാധന ലൻസെയുടെ പരാതിയിൽ പോലീസ് 200ഓളം പേർക്കെതിരെ​ കേസെടുത്തു. സംഭവത്തിൽ പോലീസ്​ ഇതുവരെ ആരെയും അറസ്റ്റ്​ ചെയ്​തിട്ടില്ല.

Post a Comment

0 Comments