തിരുവനന്തപുരം: മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ സാധിക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.[www.malabarflash.com]
അതിനുതകും വിധം മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം.
ദുരന്ത സാഹചര്യങ്ങളില്‍ സഹജീവികള്‍ക്ക് കൈത്താങ്ങാനും കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും നമുക്ക് ഒത്തൊരുമിച്ച് മുന്നോട്ടു പോകാം. ഏല്ലാവര്‍ക്കും അദ്ദേഹം നബിദിന ആശംസകള്‍ നേര്‍ന്നു.
0 Comments