NEWS UPDATE

6/recent/ticker-posts

വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: വ്യായാമത്തിനിടെ മലയാളി യുവാവ് അബുദാബിയില്‍  കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീര്‍ ഹുദവി(33)ആണ് മരിച്ചത്. അബുദാബി അല്‍ സഹാറ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.[www.malabarflash.com]


ബുധനാഴ്ച വൈകിട്ട് മുസഫയിലെ താമസസ്ഥലത്തിന് അടുത്തുള്ള ജിംനേഷ്യത്തില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മൃതദേഹം അബുദാബി മഫ്‌റക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും.

Post a Comment

0 Comments